DOWNLOAD OUR APP
IndiaOnline playstore
03:03 AM | Wed, 25 May 2016

Download Our Mobile App

Download Font

അമേരിക്കയുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ

293 Days ago
| by Anweshanam

rocket610

ബംഗളൂരു : അമേരിക്കയുടെ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വിക്ഷേപിക്കാനുള്ള ദൌത്യം ഇന്ത്യ ഏറ്റെടുത്തു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐ‌എസ്‌ആര്‍‌ഒയുമായി ഉപഗ്രഹ വിക്ഷേപണത്തിന് കരാറൊപ്പിട്ടു. കരാര്‍ 2015-16 ല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ‍. ഒന്‍പത് നാനോ, മൈക്രോ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കാനാണ് അമേരിക്ക കരാറൊപ്പിട്ടത്. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ഇത് സംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി ഐഎസ്ആര്‍ഒ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ദേവിപ്രസാദ് കാര്‍ണിക് അറിയിച്ചു. ഈ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ദൌത്യം ഐഎസ്ആര്‍ഒയുടെ അഭിമാനമായ പിഎസ്എല്‍വിയിലായിരിക്കും. അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഇന്ത്യ വിക്ഷേപിക്കുന്നത് ആദ്യമായിട്ടാണ്. യുഎസ് ഉപഗ്രഹ വിക്ഷേപണത്തിനുവേണ്ടി ഐഎസ്ആര്‍ഒയുമായി കരാര്‍ ഒപ്പിടുന്ന ഇരുപതാമത്തെ വിദേശരാജ്യമാണ്. 19 രാജ്യങ്ങള്‍ക്കുവേണ്ടി 45 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ ഇതുവരെ വിക്ഷപിച്ചിട്ടുള്ളത്. വിക്ഷേപിച്ച ശേഷം വീണ്ടും ഉപയോഗിക്കാവുന്ന റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ ടെക്നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ ഇക്കൊല്ലം അവസാനം പരീക്ഷിക്കുമെന്ന് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ ശിവന്‍ വ്യക്തമാക്കി. ()
Read More

Viewed 133 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail

Related News

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1