DOWNLOAD OUR APP
IndiaOnline playstore
08:51 AM | Wed, 25 May 2016

Download Our Mobile App

Download Font

ആഭ്യന്തര വകുപ്പ് ഇടപെട്ടു ; ജയരാജന്‍ കണ്ണൂരില്‍ തുടരും.

99 Days ago
| by Anweshanam

jaya 15216

കണ്ണൂര്‍ : കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലുള്ള സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഉടന്‍ കോഴിക്കോട്ടേയ്ക്ക് മാറ്റില്ല. ആഭ്യന്തര വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തിടുക്കത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തീരുമാനം മരവിച്ചത്. സി.പി.എമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി വിഷയത്തില്‍ ഇടപെട്ടതായാണ് സൂചന. ഇതോടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശമെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജിലെ ചികില്‍സ അവസാനിപ്പിച്ച് ഇന്ന് കോഴിക്കോട്ടേയ്ക്ക് മാറ്റാനായിരുന്നു നേരത്തെ ജയില്‍ അധികൃതരുടെ തീരുമാനം. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സിപ്പിക്കുന്നതിന്റെ നിയമവശം ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ജയരാജന് പരിയാരത്ത് സുഖവാസമാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. അതിനിടെ ജയരാജന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടും പുറത്തു വന്നു. ഇതോടെ ജയരാജനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാനുള്ള അപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സി.ബി.ഐ അധികൃതര്‍. ജയരാജന്‍ ചട്ടവിരുദ്ധമായാണ് പരിയാരത്ത് ചികില്‍സയില്‍ കഴിയുന്നതെന്ന് സി.ബി.ഐ കോടതിയില്‍ വാദിക്കും. ജയരാജന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയേക്കും. ഇതോടെ ജയരാജനെ കസ്റ്റഡിയില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി.ബി.ഐ. സി.ബി.ഐയുടെ അപേക്ഷ ഇന്ന് തലശ്ശേരി സെഷന്‍സ് കോടതി പരിഗണിക്കും. വിഷയത്തില്‍ സി.ബി.ഐയുടെയും, കോടതിയുടെയും നിലപാട് കൂടി അറിഞ്ഞ ശേഷം ജയരാജനെ കോഴിക്കോട്ടേയ്ക്ക് മാറ്റാമെന്ന തീരുമാനത്തിലാണ് ആഭ്യന്തര വകുപ്പ്. ()
Read More

Viewed 51 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1