DOWNLOAD OUR APP
IndiaOnline playstore
06:39 PM | Wed, 25 May 2016

Download Our Mobile App

Download Font

ഇടുക്കിയില്‍ ഏലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

157 Days ago
| by Anweshanam

cardomom

തൊടുപുഴ: ഇടുക്കിയില്‍ ഏലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. വന്‍ തോതിലുള്ള വിലയിടിവും കാലാവസ്ഥാ വ്യതിയാനം നിമിത്തമുള്ള ഉത്പാദനക്കുറവുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. എന്നാല്‍ കര്‍ഷകരെ സഹായിക്കുന്നതില്‍ സ്‌പൈസസ് ബോര്‍ഡും വിമുഖത കാട്ടുകയാണ്. ഒരു കിലോഗ്രാം ഏലക്ക ഉത്പാദിപ്പിക്കുന്നതിന് 800 രൂപയിലേറെ ചെലവു വരുമ്പോഴാണ് വില 500 ലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. ഏലത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഇടുക്കിയിലെ ഹൈറേഞ്ച് മേഖല ഇതോടെ കടുത്ത ദുരിതത്തിലാണ്. സ്‌പൈസസ് ബോര്‍ഡിന്റെയും സ്വകാര്യ ലേല കേന്ദ്രങ്ങളിലെ ഏജന്റുമാരുടെയും കച്ചവട ലോബികളുടെയും ഒത്തുകളിയാണ് വില കുത്തനെ ഇടിയാന്‍ കാരണമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഉത്പാദനത്തിലും ഗണ്യമായ കുറവുണ്ടായതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരേക്കറിലെ കൃഷിക്ക് ശരാശരി രണ്ടുലക്ഷം രൂപയിലേക്ക് ചെലവ് വര്‍ധിക്കുകയും ചെയ്തു. തണ്ടുതുരപ്പന്‍, കായ്തുരപ്പന്‍, രോഗങ്ങള്‍ക്കൊപ്പം തോരാമഴയെത്തുടര്‍ന്നുള്ള അഴുകല്‍ രോഗങ്ങളും ഭീഷണി വര്‍ധിപ്പിക്കുകയാണ്. ഇതിനിടെ നിലവാരം കുറഞ്ഞ ഗ്വാട്ടിമാല ഏലം ഇറക്കുമതി ചെയ്ത് നാടന്‍ ഏലവുമായി കൂട്ടിക്കലര്‍ത്തി ലേലം ചെയ്യുന്ന ചില വ്യാപാരികളുടെ നീക്കവും കനത്ത തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. ഇരുനൂറ് രൂപ മാത്രം വിലയുള്ള ഗ്വാട്ടിമാല ഏലം കലര്‍ത്തുന്നതിലൂടെ വ്യാപാരികള്‍ ലാഭമുണ്ടാക്കുകയും ചെയ്യുന്നു. കുമളി പുറ്റടിയിലെയും തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലെയും ലേല കേന്ദ്രങ്ങളില്‍ ഇത് വ്യാപകമായി നടക്കുന്നതായി പരാതിയുണ്ടെങ്കിലും സ്‌പൈസസ് ബോര്‍ഡ് നിസംഗത തുടരുകയാണ്. ()
Read More

Viewed 86 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail
You might also want to read

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1