आपकी जीत में ही हमारी जीत है
Promote your Business

അലഹബാദിലെ നാല് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റി സർക്കാർ

News

അലഹബാദ്​: ഉത്തര്‍പ്രദേശിലെ അലഹബാദിലെ നാല്​ റെയില്‍വേ സ്​റ്റേഷനുകളുടെ പേരു മാറ്റി സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍. പൈതൃക നഗരത്തി​ന്റെ ഓര്‍മ നില നിര്‍ത്തുന്നതിനായാണ്​ പേരു മാറ്റിയതെന്നാണ്​ വിശദീകരണം. അലഹബാദ് നഗരത്തിന്റെ പേര് മാറ്റിയതിന് പിന്നാലെയാണ് റെയിൽവേ സ്റ്റേഷനുകളുടെ പേരും മാറ്റിയത്.

അലഹബാദ്​ ജങ്​ഷന്‍ റെയില്‍വേ സ്​റ്റേഷന്‍ ഇനി മുതല്‍ പ്രയാഗ്​രാജ്​ ജങ്​ഷന്‍ എന്നായിരിക്കും അറിയപ്പെടുക. അലഹബാദ്​ സിറ്റി-പ്രയാഗ്​രാജ്​ രാംഭാഗ്​, അലഹബാദ്​ ചെയോകി- പ്രയാഗ്​രാജ്​ ചെയോകി, പ്രയാഗ്​ഘാട്ട്​-പ്രയാഗ്​രാജ്​ സംഘം എന്നിങ്ങനെയാണ്​ പേരു മാറ്റിയിരിക്കുന്നത്​.

നേരത്തെ അലഹബാദ്​ നഗരത്തി​ന്റെ പേരും യു.പിയിലെ ബിജെപി സര്‍ക്കാര്‍ മാറ്റിയിരുന്നു. പ്രയാഗ്​രാജ് എന്നാണ് നഗരത്തി​ന്റെ പേര്​ മാറ്റിയത്. പേരുകൾ മാറ്റി എല്ലാം ഹിന്ദുത്വ വത്‌കരിക്കാനുള്ള ബിജെപി സർക്കാരുകളുടെ നയത്തിനെതിരെ നിരവധിപേർ വിമർശനവുമായി എത്തിയിരുന്നു.

(ANWESHNAM)

38 Days ago

Download Our Free App