आपकी जीत में ही हमारी जीत है
Promote your Business

അവിനാശി അപകടം: കെഎസ്ആർടിസി ജീവനക്കാരായ ബൈജുവിന്റെയും ഗിരീഷിന്റെയും സംസ്കാരം ഇന്ന്

News

കോയമ്പത്തൂർ: അവിനാശിയില്‍ കെഎസ്‌ആര്‍ടിസി ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരായ വി ആര്‍ ബൈജുവിന്റെയും വി ഡി ഗിരീഷിന്റെയും സംസ്കാരം ഇന്ന് നടക്കും. ബൈജുവിന്റെ സംസ്കാരം ഇന്ന്‍ രാവിലെ ഒമ്പതരയോടെ പേപ്പതിയിലെ വീട്ടില്‍ നടക്കും. 11 മണിയോടെ ഗിരീഷിന്റെ മൃതദേഹം ഒക്കലിലെ എസ്‌എന്‍ഡിപി ശ്മശാനത്തിലും സംസ്‌കരിക്കും.

ഇന്നലെ മൃതദേഹങ്ങൾ എറണാകുളത്ത് എത്തിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി സൗത്ത് ബസ് സ്റ്റേഷനില്‍ അല്‍പസമയം പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറികളിലേക്ക് മാറ്റി. മുഖ്യമന്ത്രിക്ക് വേണ്ടി എറണാകുളം ജില്ലാ കലക്ടര്‍ എസ്.സുഹാസ് റീത്ത് സമര്‍പ്പിച്ചു. 

അപകടത്തില്‍ മരിച്ച ചിയ്യാരം സ്വദേശി ജോഫി പോള്‍, തൃശൂര്‍ അരിമ്ബൂര്‍ സ്വദേശി യേശുദാസ്, എരുമപ്പെട്ടി സ്വദേശി അനു, ഹനീഷ് എന്നിവരുടെ മൃതദേഹങ്ങളും വീട്ടില്‍ എത്തിച്ചിട്ടുണ്ട്.

(ANWESHNAM)

37 Days ago

Download Our Free App