आपकी जीत में ही हमारी जीत है
Promote your Business

അവിനാശി അപകടമുണ്ടാക്കിയത് എ​റ​ണാ​കു​ള​ത്തു​നിന്നും ടൈ​ലു​മാ​യി പോയ ലോറി; ഡ്രൈവർ കീഴടങ്ങി

News

കോയമ്പത്തൂർ: 19 മരണത്തിനിടയാക്കിയ അപകടത്തിൽ കെഎസ്ആർടിസി ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത് എ​റ​ണാ​കു​ളം ര​ജി​സ്ട്രേ​ഷ​ന്‍ ലോ​റി. ടൈ​ലു​മാ​യി എ​റ​ണാ​കു​ള​ത്തു​നി​ന്നു സേ​ല​ത്തേ​ക്കു പോ​യ ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ടയർ പഞ്ചറായിരുന്നതിനെ തുടർന്ന് ലോ​റി ഡി​വൈ​ഡ​ര്‍ ത​ക​ര്‍​ത്ത് മ​റു​വ​ശ​ത്തു​കൂ​ടി പോ​യ ബ​സി​ല്‍ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അതേസമയം, ലോറി ഡ്രൈവർ പോലീസിൽ കീഴടങ്ങിയതായാണ് വിവരം. പാലക്കാട് സ്വദേശി ഹേമരാജാണ് കീഴടങ്ങിയത്.

ലോ​റി​യി​ല്‍ അ​മി​ത​ഭാ​രം ക​യ​റ്റി​യി​രു​ന്നതായും റിപ്പോർട്ടുണ്ട്. എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ ആ​ര്‍ എ​സ് 784 നമ്പർ ബം​ഗ​ളു​രു-​എ​റ​ണാ​കു​ളം വോൾവോ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഫെ​ബ്രു​വ​രി 17-നാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ബ​സ് എ​റ​ണാ​കു​ള​ത്തു​നി​ന്ന് ബം​ഗ​ളു​രു​വി​ലേ​ക്കു പോ​യ​ത്. തൊ​ട്ടു​പി​റ്റേ​ന്നു ത​ന്നെ ബ​സ് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​യി​രു​ന്നു. എ​ന്നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഒ​രു ദി​വ​സം വൈ​കി ഇന്നലെയാണ് മ​ട​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ചേ​രേ​ണ്ട​താ​യി​രു​ന്നു ബ​സ്.

പു​ല​ര്‍​ച്ചെ 3.15നാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ല്‍ ആ​കെ 48 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. മ​രി​ച്ച​വ​ര്‍ ഏ​റെ​യും ബ​സി​ന്‍റെ വ​ല​തു​വ​ശ​ത്ത് ഇ​രു​ന്ന​വ​രാ​ണ്. ഇ​ട​തു​ഭാ​ഗ​ത്ത് ഇ​രു​ന്ന​വ​ര്‍​ക്ക് നേ​രി​യ പ​രി​ക്കാ​ണ് ഏ​റ്റ​ത്. അ​പ​ക​ട​ത്തി​ല്‍ 19 പേ​രാ​ണ് മ​രി​ച്ച​ത്. ഇതിൽ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ 5 പേർ സ്‌ത്രീകളാണ്.
 

(ANWESHNAM)

39 Days ago

Download Our Free App