आपकी जीत में ही हमारी जीत है
Promote your Business

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ബസ്​ മറിഞ്ഞ്​ പെരിന്തല്‍മണ്ണ സ്വദേശിനിക്ക്​ ദാരുണാന്ത്യം

News

ബംഗളൂരു: കര്‍ണാടകയിലെ ഹുന്‍സൂരില്‍ ബസ്​ മറിഞ്ഞ്​ പെരിന്തല്‍മണ്ണ സ്വദേശിനിക്ക്​ ദാരുണാന്ത്യം. അപകടത്തിൽ രണ്ട്​ പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഇന്ന്​ പുലര്‍ച്ചെ 2.45ഓടെയാണ്​ അപകടം​. ബസ് മറിഞ്ഞതിനെ തുടര്‍ന്ന്​ പുറത്തേക്ക്​ തെറിച്ചു വീണ യുവതി ബസിനടിയില്‍പെട്ടാണ്​ മരിച്ചത്​. ബംഗളൂരുവില്‍ നിന്ന്​ കോഴിക്കോ​ട്ടേക്ക്​ വരികയായിരുന്ന കല്ലട ട്രാവല്‍സി​​ന്റെ ബസാണ്​ അപകടത്തില്‍ പെട്ടത്​. 

ബസിന്റെ മുൻപിലുള്ള കാര്‍ പെ​ട്ടെന്ന് ​ബ്രേക്കിട്ടതിനെ തുടര്‍ന്ന്​ ബസ്​ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു. അപകടം നടക്കുമ്പോള്‍ 36 പേര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ മൈസൂരിലെ ആശുപത്രിയില്‍ ​പ്രവേശിപ്പിച്ചിരിക്കുകയാണ്​.

(ANWESHNAM)

37 Days ago

Download Our Free App