കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

News

തിരുവനന്തപുരം: കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികളായ അബ്ദുള്‍ സമീം, തൗഫീക്ക് എന്നിവർക്കെതിരെ യുഎപിഎ ചുമത്തി. തീവ്രവാദ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനുള്ള തീരുമാനം.

എന്നാല്‍ പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ തീവ്രവാദബന്ധം സംബന്ധിച്ച്‌ വിശദ വിവരങ്ങള്‍ ഇല്ല. പൊലീസ് - ഭരണസംവിധാനത്തിനെതിരായ പോരാട്ടം എന്ന നിലയിലാണ് കൊലപാതകം നടത്തിയത്. തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും സംഘടനയുടെ ആശയമാണ് നടപ്പിലാക്കിയതെന്നുമായിരുന്നു പ്രതികളുടെ മൊഴി.

അതെല്ലാം പരിഗണിച്ചാണ് പ്രതികള്‍ക്കുമേല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമം ചുമത്തിയത്. ഐഎസ് ബന്ധമുണ്ടെന്ന കരുതുന്ന ചിലരുമായി മുഹമ്മദ് ഷെമീമിനും അടുപ്പം ഉണ്ടെന്നാണ് പ്രതികളെ പിടികൂടിയ ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്.

(ANWESHANAM)

41 Days ago