കെവിൻ വധം: സാക്ഷികളായ പത്ത് പേരുടെ വിസ്താരം ഇന്ന്

news

കെവിന്‍ ദുരഭിമാന കൊലക്കേസിൽ സാക്ഷികളായ പത്ത് പേരുടെ വിസ്താരം ഇന്ന് നടക്കും. കേസിലെ മൂന്ന്, നാല്, ഏഴ്, എട്ട് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത് സ്ഥിരീകരിച്ച മഹസർ സാക്ഷികളുടെ വിസ്താരമാണ് ഇന്ന് നടക്കുക. അതോടൊപ്പം പുനലൂര്‍ നെല്ലിപ്പള്ളിയിലെ പെട്രോള്‍ പമ്പിൽ വച്ച്‌ നടന്ന ഗൂഢാലോചനയുടെ ദൃക്സാക്ഷികളായ ജീവനക്കാരും ഇന്ന് കോടതിയില്‍ ഹാജരാകും.

ഇതിനിടെ,  ഇന്നലെ നടന്ന വിചാരണക്കിടെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. സുനീഷ്, മുനീര്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം മൂന്നായി. നേരത്തെ 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിന്‍ പ്രദീപും മൊഴിമാറ്റിയിരുന്നു

(ANWESHANAM)

Download Our Free App