തൃശൂരില്‍ 300 പവന്‍ സ്വര്‍ണ്ണം പിടികൂടി

news

തൃശൂര്‍: തൃശൂരില്‍ രേഖകള്‍ ഇല്ലാതെ കടത്തിയ 300 പവന്‍ സ്വര്‍ണ്ണവുമായി ചാവക്കാട് സ്വദേശി ശ്യാംലാലിനെ എക്സൈസ് സംഘം പിടികൂടിയിരിക്കുന്നത്. പുതുക്കാട് വെച്ചാണ് ശ്യാംലാലിനെ എക്സൈസ് പിടികൂടിയത്. വയനാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു ശ്യാം ലാല്‍ യാത്ര ചെയ്തിരുന്നത്. 

പുതുക്കാട് ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. ബാഗില്‍ പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമായാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെയും പിടിച്ചെടുത്ത സ്വര്‍ണ്ണവും നികുതി വകുപ്പിന് കൈമാറും.

(ANN NEWS)