आपकी जीत में ही हमारी जीत है
Promote your Business

ദുരിതപെയ്ത്;നദികള്‍ കരകവിഞ്ഞൊഴുകുന്നത് ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു

News

തിരുവനന്തപുരം: തോരാത്തമഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകുന്നത് ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ്. ആദ്യം മുതല്‍ തന്നെ നദീതീരങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും മഴ ശമിക്കാത്ത സാഹചര്യത്തില്‍ പലയിടങ്ങളിലും നദികളിലെ നീരൊഴുക്ക് അപകടകരമായ അവസ്ഥയിലാണ്. ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം ഭാരതപ്പുഴയും കടലുണ്ടി പുഴയും അത്യധികം അപകടകരമായ അവസ്ഥയിലാണ് ഒഴുകുന്നത്. ഭാരതപ്പുഴ കുമ്പിടി മേഖലയിലും കടലുണ്ടിപ്പുഴ കാരത്തോട് മേഖലയിലും അപകടകരമായ അവസ്ഥ കഴിഞ്ഞിട്ടുണ്ടെന്നും അറിയിപ്പുണ്ട്.

പമ്പ നദി മാലക്കര മേഖലയിലും ചാലക്കുടിപ്പുഴ അങ്കമാലി മേഖലയിലും പയസാനി പുഴ ഇരവയിഞ്ഞി മേഖലയിലൂടെയുമായാണ് മുന്നറിയിപ്പ് നിരപ്പ് കഴിഞ്ഞും ഒഴുകുന്നത്. കുനിയല്‍ മേഖലയില്‍ ചാലിയാറും  പെരുമണ്ണ് മേഖലയില്‍ വളപട്ടണം പുഴയും അപകടകരമായ ഒഴുക്കുള്ള അവസ്ഥയിലേക്ക് എത്തുകയാണെന്നും അറിയിപ്പുണ്ട്.

(ANWESHANAM)

293 Days ago

Download Our Free App