आपकी जीत में ही हमारी जीत है
Promote your Business

നിർഭയക്കേസ് പ്രതി വിനയ് ശര്‍മ്മ സെല്ലിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു

News

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി വിനയ് ശര്‍മ്മ സെല്ലിനുള്ളിലെ ഭിത്തിയില്‍ തലയിടിച്ച്‌ സ്വയം പരിക്കേല്‍പ്പിച്ച നിലയില്‍. പ്രതിയുടെ പരിക്ക് സരമുള്ളതല്ലെന്നും വേണ്ട ചികിത്സ നല്‍കിയിട്ടുണ്ടെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. പ്രതി മനപൂർവം വധശിക്ഷ നീട്ടിവെക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ജയില്‍ അധികൃതര്‍ പറയുന്നത്.

വിനയ് ശര്‍മ ജയിലിനുള്ളില്‍ നിരാഹാരസമരത്തിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിനയ് ശര്‍മ്മ ജയിലില്‍ ഗുരുതര മാനസികരോഗ്യ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ വിനയ് ശര്‍മയ്ക്ക് പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്താന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

മാര്‍ച്ച്‌ മൂന്നിനാണ് നിര്‍ഭയ കേസിലെ മുഴുവന്‍ പ്രതികളുടെയും വധ ശിക്ഷ നടപ്പിലാക്കുക. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണയുടേതാണ് ഉത്തരവ്.
 

(ANWESHNAM)

39 Days ago

Download Our Free App