നെയ്യാറ്റിൻകര ആതമഹത്യ: പ്രതി ചന്ദ്രൻ കുറ്റം സമ്മതിച്ചു

News

തിരുവനന്തപുരം: നെയ്യാറ്റിൻകര ആത്മഹത്യയിൽ കുറ്റസമ്മതവുമായി ആത്മഹത്യ ചെയ്ത ലേഖയുടെ ഭർത്താവ് ചന്ദ്രൻ. വസ്തുവിൽപന തടയാൻ താൻ ശ്രമിച്ചെന്ന് ചന്ദ്രൻ പൊലീസിനു മുമ്പാകെ സമ്മതിച്ചു. അമ്മയ്ക്കൊപ്പം ചേർന്ന് മന്ത്രവാദം നടത്തിയത് വസ്തു വിൽപന തടയാനാണെന്നും ചന്ദ്രൻ പൊലീസിന് മൊഴി നൽകി.അതേസമയം, അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാനപ്രതി ചന്ദ്രനെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. ചന്ദ്രനെ കൂടുതൽ വിശദമായി ചൊദ്യം ചെയ്യണമെന്നാണ് പൊലീസ് നിലപാട്. സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും. കു കേസിലെ മുഴുവൻ പ്രതികളെയും കോടതി മുൻപ് റിമാൻഡ് ചെയ്തിരുന്നു.
 

(ANN NEWS)

Download Our Free App