പൊലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ അന്വേഷണത്തിന് സാവകാശം തേടി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്

News

സംസ്ഥാന പൊലീസിലെ വിവാദമായ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. വിശദമായ അന്വേഷണത്തിന് സാവകാശം തേടിക്കൊണ്ടാണ് ഇടക്കാല റിപ്പോര്‍ട്ട് കൈമാറിയത്. വോട്ടെണ്ണല്‍ നടക്കുന്ന ഈ മാസം 23 ന് ശേഷം മാത്രമേ എത്ര പേര്‍ പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് വ്യക്തമാകൂവെന്ന് ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. 

 വടക്കന്‍ സംസ്ഥാനങ്ങളിലുള്ള പൊലീസുകാരുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും ശബ്ദ പരിശോധന ഉള്‍പ്പെടെ നടത്തേണ്ടതുണ്ടെന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. സഹപ്രവര്‍ത്തകരോട് പോസ്റ്റല്‍ ബാലറ്റ് ആവശ്യപ്പെട്ട കമാന്‍റോയ്ക്കെതിരെ അന്വേഷണം തുടരുകയാണ്. ശബ്ദസന്ദേശം ഇയാളുടേത് തന്നെയാണോ എന്നുറപ്പാക്കാന്‍ ശാസ്ത്രീയ ശബ്ദപരിശോധന നടത്തേണ്ടതുണ്ട്. 

മുഖ്യ നോഡല്‍ ഓഫീസര്‍ എഡിജിപി ആനന്ദകൃഷ്ണനാണ് റിപ്പോര്‍ട്ട് കൈമാറുക. പൊലീസ് ആസ്ഥാനത്തു നിന്നും റിപ്പോര്‍ട്ട് ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ക്ക് കൈമാറും.

(ANWESHANAM)