ഫോനി ഒഡിഷ തീരത്തേക്ക്; അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രചുഴലിക്കാറ്റായി മാറും

news

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് തീരം തൊടുമെന്ന് നേരത്തെ അറിയിച്ചിരുന്ന ഫോനി ദിശ മാറിയതോടെ നാളെയോടെ ആകും തീരത്തെത്തുക. 

ഒഡിഷ തീരം ലക്ഷ്യമാക്കിയാണ് ഫോനി ഇപ്പോൾ സഞ്ചരിക്കുന്നത്. വടക്ക് - പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ഫോനി വടക്ക് - കിഴക്ക് ദിശയിൽ മാറി സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പുതിയ വിലയിരുത്തൽ.

ഫോനിയുടെ പ്രഭാവം കാരണം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫോനി തീവ്രതയാർജ്ജിക്കുന്ന സാഹചര്യത്തിൽ എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മത്സ്യത്തൊഴിലാളികളും പൊതുജനവും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറ്റി മുന്നറിയിപ്പ് നൽകി.

(ANN NEWS)

Download Our Free App