സംപൗളോ: ഫോര്‍മിഗ തുടര്‍ച്ചയായ ഏഴ് ലോകകപ്പ് കളിക്കുന്ന ആദ്യ താരമാകും. കളിക്കാന്‍ ഭാഗ്യമുണ്ടാവുക എന്നത് ഏതൊരു കളിക്കാരന്റെയും പ്രതീക്ഷക്കപ്പുറമാണ്. എന്നാല്‍ ആ സ്വപ്ന റിക്കാര്‍ഡ് സ്വന്തം പേരിലാക്കി ലോകത്തെ ഞെട്ടിക്കാന്‍ കാത്തിരിക്കുകയാണ് ബ്രസീലിന്റെ ഫോര്‍മിഗ.
ഫ്രാന്‍സില്‍ നടക്കുന്ന വനിതാ ലോകകപ്പിനായുള്ള ബ്രസീല്‍ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ നാല്‍പ്പത്തിയൊന്നുകാരി ഫോര്‍മിഗ തകര്‍ക്കാന്‍ പറ്റാത്ത റിക്കാര്‍ഡിനു ഉടമയാകും. ഏഴു ലോകകപ്പുകളില്‍ കളിക്കുന്ന ലോകത്തെ ആദ്യത്തെ താരമെന്ന റിക്കാര്‍ഡാണ് ഈ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കൈപ്പിടിയില്‍ ഒതുക്കുന്നത്. വനിതാ ലോകകപ്പില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റിക്കാര്‍ഡാണ് ഫോര്മിയുടെ കൈയെത്തും ദൂരത്ത്. 1995 ല്‍ 17 വയസുള്ളപ്പോഴാണ് ഫോര്‍മിഗ ആദ്യത്തെ ലോകകപ്പിന് ബൂട്ട് കെട്ടുന്നത്.
(ANN NEWS)