A part of Indiaonline network empowering local businesses
Chaitra Navratri

യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്ത്; തെളിവെടുപ്പിനായി എസ്എഫ്ഐ നേതാക്കളായ പ്രതികളെ ഇന്ന് കോളേജിലെത്തിക്കും

News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസില്‍ പ്രതികളായ എസ്‌എഫ്‌ഐ നേതാക്കളുമായി പോലീസ് ഇന്ന് കോളേജിലെത്തി തെളിവെടുപ്പ് നടത്തും. പോലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം എന്നിവരുമായാണ് ഇന്ന് തെളിവെടുപ്പ് നടത്തുക.

കേസില്‍ പോലീസ് പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ആറു പേരെ മാത്രമാണ് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടുള്ളു. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ നടന്നുകൊണ്ടിരിക്കയാണ്. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കത്തിയും പോലീസിന് ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. അതിനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

അതേസമയം, യൂണിവേഴ്സിറ്റി കോളേജിനും പി.എസ്.സിക്കും എതിരെ ഉയരുന്ന ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ ഇന്ന് കാണും. 

(ANWESHANAM)

1736 Days ago