കൊച്ചി : പ്രവാസ ജീവിതം അവസാനിപ്പിച്ച് കഞ്ചാവ് കടത്ത് നടത്തിയ യുവാവ് അറസ്റ്റിൽ , ആലുവ കുട്ടമശ്ശേരി കുമ്പശ്ശേരി വീട്ടിൽ ആസാദ് (34) ആണ് എറണാകുളം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് രണ്ടേകാൽ കിലോ കഞ്ചാവും ഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു.ഏറെക്കാലം സൗദി അറേബ്യയയിൽ ജോലിചെയ്തിരുന്ന ആസാദ് അതുപേക്ഷിച്ചാണ് നാട്ടിലെത്തി കഞ്ചാവ് കച്ചവടം തുടങ്ങിയത്.സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ഇയാളുടെ കയ്യിൽ നിന്നും കഞ്ചാവ് വാങ്ങി ഉപയോഗിച്ചിരുന്ന വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും അമ്മ കഞ്ചാവ് കണ്ടെത്തിയതാണ് കേസിൽ നിർണ്ണായക ഘടകമായത്.
എറണാകുളം കച്ചേരിപ്പടിയിലെ എക്സൈസ് സോണൽ ഓഫീസിൽ വിമുക്തി മിഷൻ കൗൺസിലിംഗ് സെന്ററിൽ നടത്തിയ കൗൺസിലിംഗിലൂടെയാണ് കഞ്ചാവിന്റെ ഉറവിടം അധികൃതർ മനസിലാക്കുന്നത്
(ANWESHANAM)