തിരുവനന്തപുരം : നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഒന്‍പത് ജില്ലകളിലേക്ക് കൂടി ജാഗ്രതനിര്‍ദേശം വ്യാപിപ്പിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം,എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം.; കേരളതീരത്ത് 50 കിലോമീറ്റര്‍ വേഗമുളള കാറ്റിന് സാധ്യതയുളളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശമുണ്ട്. 18ന് ഇടുക്കി, മലപ്പുറം ജില്ലകളിലും 19ന്ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും 20ന് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.